Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
21
September  2024
Saturday
DETAILED NEWS
ആശ്രമം സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി
20/09/2024
വൈക്കം ആശ്രമം സ്‌കൂളില്‍ 1975-77 കാലഘട്ടത്തില്‍ പഠിച്ചവരുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം പ്രധാനാധ്യാപിക പി.ആര്‍ ബിജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂളില്‍ 1975-77 വര്‍ഷങ്ങളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി.  സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ 300ലധികം പേര്‍ പങ്കെടുത്തു.  പൂര്‍വ വിദ്യാര്‍ഥികള്‍ പൂര്‍വ അധ്യാപകരെ ആദരിച്ചു. വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെയും, സംഗീതനാടക അക്കാദമി അവാര്‍ഡ് നേടിയ പ്രദീപ് മാളവികയേയും ആദരിച്ചു. ആശ്രമം സ്‌കൂള്‍ പ്രധാനാധ്യാപിക പി.ആര്‍ ബിജി സംഗമം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് വൈക്കം മുരളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസന്നകുമാര്‍, ഡോ. പ്രഭാഷ് ജിനദേവന്‍, കനകാംബരന്‍, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.