Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
21
September  2024
Saturday
DETAILED NEWS
മേഴ്‌സി ഹോമിലെ അന്തേവാസികള്‍ക്ക് ഓണസദ്യ ഒരുക്കി ജനമൈത്രി പോലീസ്
16/09/2024
വൈക്കം ജനമൈത്രി പോലീസിന്റേയും, ജനമൈത്രി സമിതിയുടേയും നേതൃത്വത്തില്‍ കൊട്ടാരപ്പള്ളി മേഴ്‌സി ഹോമിലെ അന്തേവാസികള്‍ക്ക് ഓണസദ്യയും, ഓണക്കോടി വിതരണവും ഡി.വൈ.എസ്.പി സിബിച്ചന്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ജനമൈത്രി പോലീസിന്റേയും ജനമൈത്രി സമിതിയുടേയും നേതൃത്വത്തില്‍ വൈക്കം കൊട്ടാരപ്പള്ളി മേഴ്‌സി ഹോമിലെ അന്തേവാസികള്‍ക്ക് ഓണക്കോടിയും, ഓണസദ്യയും നല്‍കി. വിവിധ കലാപരിപാടികളോടെ ഓണാഘോഷം നടത്തി. അന്തേവാസികളോടൊപ്പം സമിതി അംഗങ്ങളും ക്ഷണിതാക്കളും ഇലയിട്ട് വിഭവങ്ങള്‍ വിളമ്പി ഓണസദ്യ ഉണ്ടു. വൈക്കം ഡി.വൈ.എസ്.പി സിബിച്ചന്‍ ജോസഫ് ഓണാഘോഷം ഉദ്ഘാടനവും, ഓണക്കോടി വിതരണവും നടത്തി.
ജനമൈത്രി സിആര്‍ഒ ജോര്‍ജ് മാത്യു, എസ്ഐ എന്‍ ജയന്‍, എഎസ്ഐമാരായ എന്‍.എന്‍ സുരേഷ്, ബീനാമ്മ, ബീറ്റ് ഓഫീസര്‍ വി.ടി ശ്രീനിവാസന്‍, സിപിഒമാരായ ടി.എസ് ശ്രീരാജ്, ജോസ്‌മോന്‍, നെയ്തില്‍, സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ് കുമാര്‍, എം.ഒ വര്‍ഗീസ്, കെ ശിവപ്രസാദ്, ലൈല ജയരാജ്, ടി.ആര്‍ സുരേഷ്, ടി സജീവ്, വി.എസ് രവീന്ദ്രന്‍, പി.ഡി സുനില്‍കുമാര്‍, എം.എ അബ്ദുല്‍ ജലീല്‍, എ.ജി ചിത്രന്‍, ജൈനമ്മ മാക്‌സ്‌വെല്‍, സിസിലി ചന്ദ്രന്‍, ആശ ബിജു എന്നിവര്‍ പ്രസംഗിച്ചു.