Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
21
September  2024
Saturday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയില്‍ ഓണസദ്യയൊരുക്കി ആശ്രയ
16/09/2024
തിരുവോണ ദിനത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ആശ്രയ സന്നദ്ധ സേവന സംഘടന രോഗികള്‍ക്കായി ഒരുക്കിയ ഓണസദ്യയുടെ ഉദ്ഘാടനം വൈക്കം നഗരസഭ ചെയര്‍പേര്‍സണ്‍ പ്രീത രാജേഷ് നിര്‍വഹിക്കുന്നു.

വൈക്കം: തിരുവോണ ദിനത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണ സദ്യയൊരുക്കി ആശ്രയ സന്നദ്ധസേവന സംഘടന. ഓണത്തിനും ആശുപത്രിയില്‍ കഴിയേണ്ടി വന്നവര്‍ക്ക് പപ്പടം, പഴം, പായസം ഉള്‍പ്പെടെ വിഭവ സമൃദ്ധമായ സദ്യയാണ് ആശ്രയ ഒരുക്കിയത്. ആശ്രയ ചെയര്‍മാന്‍ പി.കെ മണിലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് ഓണസദ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സന്തോഷ് ചക്കനാടന്‍, ഇടവട്ടം ജയകുമാര്‍, ബി ചന്ദ്രശേഖരന്‍ പി.വി ഷാജി, വി.അനൂപ്, വര്‍ഗീസ് പുത്തന്‍ചിറ, പി.ഡി ബിജിമോള്‍, രാജശ്രീ വേണുഗോപാല്‍, സി സുരേഷ് കുമാര്‍, ടി.സി ദേവദാസ്, വൈക്കം ജയന്‍, എം.എസ് മനീഷ്, ശ്രീദേവി അനിരുദ്ധന്‍, ചന്ദ്രിക ഉണ്ണികൃഷ്ണന്‍, ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു.