Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
21
September  2024
Saturday
DETAILED NEWS
ഓണാഘോഷവും കുടുംബസംഗമവും നടത്തി
19/09/2024
വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ ഓണാഘോഷവും വിപണനമേളയും ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ ഹാള്‍ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തി. ഓണപ്പൂക്കളം, ഓണസദ്യ, കുട്ടികളുടെ കലാ മത്സരങ്ങള്‍, കുടുംബിനികളുടെ കലാപരിപാടികള്‍, പ്രതിഭകളെ ആദരിക്കല്‍ എന്നിവ നടത്തി. ആഘോഷ പരിപാടികള്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.രമേശന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഷാജി, കെ.പ്രസന്നന്‍, വി.എന്‍ ഗോപകുമാര്‍, എം.ആര്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ വ്യാപാരഭവനില്‍ നടത്തിയ ഓണാഘോഷവും തുണിസഞ്ചികളുടെ വിപണന മേളയും ഏകോപന സമിതി പ്രസിഡന്റ് പി ശിവദാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ആര്‍ റെജി അധ്യക്ഷത വഹിച്ചു. വനിതാ വിങ് പ്രസിഡന്റ് ഓമന മുരളീധരന്‍, ബീനാ ശിവന്‍, ഷീജ പ്രകാശ്, രമാ സുരേഷ്, ഗിരിജാ കമ്മത്ത്, സ്മിതാ പ്രീത്, വിദ്യാ മഞ്ചുനാഥ്, ജിഷ ബിനില്‍കുമാര്‍, വസുന്ധര ബാബു, സുമയ്യ അബു എന്നിവര്‍ പ്രസംഗിച്ചു.