Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
21
September  2024
Saturday
DETAILED NEWS
വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് ആറ് വയസുകാരന്‍
16/09/2024
വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് എത്തിയ ആറ് വയസുകാരന്‍ ശ്രാവണ്‍ എസ് നായരെ ഫ്രാന്‍സ് ജോര്‍ജ് എംപി അഭിനന്ദിക്കുന്നു.

വൈക്കം: ആഴമേറിയ വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് ആറ് വയസുകാരന്‍. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനില്‍ ശ്രീജിത്ത്-രഞ്ജുഷ ദമ്പതികളുടെ മകന്‍ ശ്രാവണ്‍ എസ് നായരാണ് കായല്‍ നീന്തിക്കടന്നത്. ശനിയാഴ്ച രാവിലെ 8.28ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവില്‍ നിന്നും വൈക്കം ബീച്ച് വരെയുള്ള ഏഴ് കിലോമീറ്റര്‍ രണ്ട് മണിക്കൂര്‍ മൂന്ന് മിനിട്ട് കൊണ്ടാണ് പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രാവണ്‍ നീന്തിക്കയറിയത്.
ചേര്‍ത്തല അമ്പലക്കടവില്‍ നിന്നും ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷ് ഫ്ളാഗ് ഓഫ് ചെയ്തു. വൈക്കം കായലോരബീച്ച് മൈതാനത്ത് നടന്ന അനുമോദനസമ്മേളനം അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ഗായിക വൈക്കം വിജയലക്ഷ്മി, ക്യാപ്റ്റന്‍ വിനോദ് കുമാര്‍, സി.എന്‍ പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 2024 ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡിന് അര്‍ഹനായ വൈക്കം അഗ്‌നിരക്ഷാസേന റിട്ട. സ്റ്റേഷന്‍ ഓഫീസര്‍ ടി ഷാജികുമാറിനെയും പരിശീലകന്‍ ബിജു തങ്കപ്പനെയും ചടങ്ങില്‍ ആദരിച്ചു.