Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
21
September  2024
Saturday
DETAILED NEWS
തന്തൈ പെരിയോര്‍ ജന്മദിനം ആഘോഷിച്ചു
19/09/2024
തന്തൈ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ ജന്മദിനത്തില്‍ വൈക്കം വലിയകവലയിലെ പെരിയോര്‍ സ്മാരകത്തിലെ നായ്ക്കരുടെ പ്രതിമയില്‍ ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: വൈക്കം സത്യഗ്രഹ സമരത്തിന്റെ മുന്നണി പോരാളിയും തമിഴ് നാട്ടിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന തന്തൈ പെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കരുടെ ജന്മദിനം വൈക്കത്ത് ആഘോഷിച്ചു. വലിയകവലയിലെ തന്തൈ പെരിയോര്‍ സ്മാരകത്തിലെ രാമസ്വാമി നായ്ക്കരുടെ പ്രതിമയില്‍ ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ പുഷ്പാര്‍ച്ചന നടത്തി ജന്മദിന ആഘോഷം ഉദ്ഘാടനം ചെയ്തു. പാലാ ആര്‍ഡിഒ കെ.പി ദീപ, തഹസില്‍ദാര്‍ എ.എന്‍ ഗോപകുമാര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ആര്‍ മനോജ് കുമാര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, വാര്‍ഡ് കൗണ്‍സിലര്‍ ബി രാജശേഖരന്‍, കോയമ്പത്തൂര്‍ പിആര്‍ഒ എ സെന്തില്‍ അണ്ണ, എപിആര്‍ഒ കെ.മോഹന്‍ രാജ്, തമിഴ്നാട്ടിലെ തന്തെ പെരിയാര്‍ ഫോളോസ് ലീഡര്‍ വാളാസ വല്ലഭന്‍ എന്നിവരും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മ്യൂസിയം സന്ദര്‍ശിച്ച ശേഷമാണ് കലക്ടര്‍ മടങ്ങിയത്. മധുരപലഹാരം വിതരണം ചെയ്തു.