Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
21
September  2024
Saturday
DETAILED NEWS
വിശ്വകര്‍മ മഹാസഭ വിശ്വകര്‍മദിനം ആഘോഷിച്ചു
18/09/2024
അഖിലകേരള വിശ്വകര്‍മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്‍ നടത്തിയ വിശ്വകര്‍മ ദിനാഘോഷ സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വിശ്വകര്‍മജരുടെ സാമ്പത്തിക പിന്നോക്കാവസ്ഥയും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമാക്കി തയ്യാറാക്കിയ ശങ്കരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയിൽ അവതരിപ്പിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഖിലകേരള വിശ്വകര്‍മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ വിശ്വകര്‍മ ദിനാഘോഷ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശ്വകര്‍മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം 
സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന പൊതുസമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍  അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് കൃഷ്ണന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.എന്‍ ദിലീപ് കുമാര്‍, എന്‍ കരുണാകരന്‍ ആചാരി, കെ.എസ് മനോഹരന്‍, എം.കെ സോമശേഖരന്‍, ഇ.എസ് നിധീഷ്, രുഗ്മിണി നാരായണന്‍, ബിന്ദു മോഹനന്‍, ജയശ്രീ ലക്ഷ്മണന്‍, സുജാത തങ്കം, തുളസി സുരേന്ദ്രന്‍, എസ് ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.