നഗരത്തിന് ചാരുതയേകി വനിതാസംഘത്തിന്റെ പൂത്താലം
14/11/2024
അഷ്ടമിയുടെ മൂന്നാം ഉത്സവദിവസം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി.
വൈക്കം: വൈക്കത്തഷ്ടമിയുടെ മൂന്നാം ഉത്സവ ദിവസം എസ്എന്‍ഡിപി യോഗം വൈക്കം വനിതാ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ആകര്‍ഷകമായി. മൂന്നാം ഉത്സവ ദിവസം വൈക്കം യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് താലപ്പൊലി നടത്തിയത്. അഷ്ടമിയുടെ ആദ്യ താലപ്പൊലിയാണ് വ്യാഴാഴ്ച നടന്നത്. വൈകിട്ട് വൈക്കം ആശ്രമം ഹൈസ്‌കൂള്‍ മൈതാനത്തുനിന്നും താലങ്ങളില്‍ പുഷ്പങ്ങള്‍ നിറച്ച് ദീപം തെളിയിച്ച് പുറപ്പെട്ട താലപ്പൊലിയ്ക്ക് പട്ടു കുടകള്‍, വിവിധസെറ്റ് വാദ്യമേളങ്ങള്‍ എന്നിവ അകമ്പടിയായി. രാത്രി ഏഴോടെ ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ച് താലങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. വനിതാ യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു, വൈസ് പ്രസിഡന്റ് രമ സജീവന്‍, സെക്രട്ടറി സിനി പുരുഷോത്തമന്‍, യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, രാജേഷ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അഹസ്സ് ആഘോഷത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വൈക്കത്തപ്പന്റെ നടയില്‍ തുലാഭാരം നടത്തി. തുടര്‍ച്ചയായി 21-ാം വര്‍ഷമാണ് വെള്ളാപ്പള്ളി തുലാഭാരം നടത്തുന്നത്.
വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, സെക്രട്ടറി എം.പി സെന്‍, രാജേഷ് മോഹന്‍, സെന്‍ സുഗുണന്‍, പി.വി വിവേക്, ഷീജാ സാബു, സിനി പുരുഷോത്തമന്‍, എസ്.ജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചടങ്ങില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി ഈശ്വരന്‍ നമ്പൂതിരി, ക്ഷേത്രജീവനക്കാര്‍, ഉപദേശകസമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.