Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
14
November  2024
Thursday
DETAILED NEWS
വൈക്കത്തഷ്ടമിയ്ക്ക് കൊടിയേറി
12/11/2024
വൈക്കത്തഷ്ടമിയ്ക്ക് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ തന്ത്രി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ഭക്തിയുടെ നിറവില്‍ ചരിത്രപ്രസിദ്ധമായ അഷ്ടമി ഉത്സവത്തിന് കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ തന്ത്രി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റിന് മുഖ്യകാര്‍മികത്വം വഹിച്ചു. ഇത്തവണ ഉത്തരധ്രുവത്തിലാണ് കൊടി കയറ്റിയത്. വിശേഷാല്‍ പൂജകള്‍ക്കുശേഷം കൊടിക്കൂറ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ബലിക്കല്‍ പുരയില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത്. ഈ നിമിഷം വേദമന്ത്രജപവും പഞ്ചാക്ഷരി മന്ത്രവും ഉയര്‍ന്നു. നിറദീപവും നിറപറയും നെറ്റിപ്പടം കെട്ടിയ മൂന്നു ഗജവീരന്‍മാരും സ്വര്‍ണ കുടകളും മുത്തുക്കുടകളും കൊടിയേറ്റിന് അകമ്പടിയായി. മേല്‍ശാന്തിമാരായ ടി.ഡി നാരായണന്‍ നമ്പൂതിരി, ടി.എസ് നാരായണന്‍ നമ്പൂതിരി, ശ്രീധരന്‍ നമ്പൂതിരി, അനുപ് നമ്പൂതിരി, ജിഷ്ണു ദാമോദര്‍, ശങ്കരന്‍ നമ്പൂതിരി കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവന്‍ നമ്പൂതിരി, കൊളായി നാരായണന്‍ നമ്പൂതിരി, പാറോളി വാസുദേവന്‍ നമ്പൂതിരി, ആഴാട് ചെറിയ നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദേവസ്വം കമ്മിഷര്‍ സി.വി പ്രകാശ് കൊടിമരച്ചുവട്ടിലെ കെടാവിളക്കിലും, സിനിമ നടന്‍ ഹരിശ്രീ അശോകന്‍ കലാമണ്ഡപത്തിലും, പോലീസ് കണ്‍ട്രോള്‍ റൂമിലും ദീപം തെളിയിച്ചു. ചടങ്ങുകളില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍ ശ്രീലത, അസി. കമ്മീഷണര്‍, എം.ജി മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് നടന്ന ആദ്യ ശ്രീബലി എഴുന്നള്ളിപ്പില്‍ ഗജവീരന്‍ പോളക്കുളം വിഷ്ണു നാരായണന്‍ വൈക്കത്തപ്പന്റെ തിടമ്പേറ്റി. കുളമാക്കില്‍ പാര്‍ത്ഥസാരഥി, മുണ്ടയ്ക്കല്‍ ശിവനന്ദന്‍ എന്നിവര്‍ അകമ്പടിയായി. നവംബര്‍ 23നാണ് വൈക്കത്തഷ്ടമി. 24ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.