ജി.എസ്.ടി വര്‍ധനവിനെതിരെ വ്യാപാരികളുടെ പ്രതിഷേധം
08/11/2024
വാടക കച്ചവടക്കാർക്ക് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വൈക്കത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പ്രതിഷേധ പ്രകടനം.
വൈക്കം: വാടക കച്ചവടക്കാര്‍ക്ക് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ വൈക്കം ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. കൂടുതല്‍ ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന സമരപരിപാടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് വൈക്കത്തെ വ്യാപാരി സമൂഹം പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വ്യാപാര ഭവനില്‍ നിന്നും പുറപ്പെട്ട പ്രതിഷേധ മാര്‍ച്ചിന് പ്രസിഡന്റ് പി ശിവദാസന്‍, ജനറല്‍ സെക്രട്ടറി എം.ആര് റെജി, ഭാരവാഹികളായ കെ ശിവപ്രസാദ്, സന്തോഷ്, അനൂപ്, എം.ജി ബാലചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി. കച്ചേരിക്കവലയില്‍ വിശദീകരണ യോഗവും നടത്തി.