കലാമണ്ഡപത്തില്‍ അരങ്ങ് തകര്‍ത്ത് കുട്ടികള്‍
13/11/2024
സംയുക്ത എന്‍എസ്എസ് കരയോഗം അഹസ്സ് ആഘോഷത്തിന്റെ ഭാഗമായി കലാമണ്ഡപത്തില്‍ പരിപാടികള്‍ അവതരിപ്പിച്ച വനിതകളും കുട്ടികളും കരയോഗം ഭാരവാഹികളോടൊപ്പം.
വൈക്കം: അഷ്ടമിയുടെ ഒന്നും രണ്ടും ഉത്സവം സംയുക്ത എന്‍എസ്എസ് കരയോഗം അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കലാമണ്ഡപത്തില്‍ രണ്ട് ദിവസം രാവും പകലും നീളുന്ന കലാപരിപാടികള്‍ അരങ്ങേറി. അരങ്ങേറ്റം കുറിച്ച കുട്ടികളുടെ വിവിധയിനം ഡാന്‍സുകളും തിരുവാതിരയില്‍ അരങ്ങേറ്റം കുറിച്ച വനിതകളുടെ കലാവൈഭവവും കലാമണ്ഡപത്തില്‍ തിളങ്ങി. ആറ് കരയോഗങ്ങളില്‍ നിന്നായി സംഗീതം, ഡാന്‍സ്, താളമേളം, സ്വരരാഗം, നൃത്തങ്ങള്‍ എന്നിവ അവതരിപ്പിച്ചു. സംയുക്ത കരയോഗം പ്രസിഡന്റ് എസ്.ഹരിദാസന്‍ നായര്‍, സെക്രട്ടറി എം.വിജയകുമാര്‍, ട്രഷറര്‍ കെ.ടി രാംകുമാര്‍, താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം നായര്‍ കാരിക്കോട്, സെക്രട്ടറി അഖില്‍ ആര്‍ നായര്‍, വനിതാ യൂണിയന്‍ സെക്രട്ടറി മീര മോഹന്‍ദാസ്, കരയോഗം ഭാരവാഹികളായ എസ് മധു, ബി ജയകുമാര്‍, കെ.പി രവികുമാര്‍, പി ശിവരാമകൃഷ്ണന്‍ നായര്‍, ബി ശശിധരന്‍, പി.എന്‍ രാധാകൃഷ്ണന്‍, കെ.എം നാരായണന്‍ നായര്‍, രാജേന്ദ്രദേവ്, എസ്.യു കൃഷ്ണകുമാര്‍, എസ്.പ്രതാപ്, സി ശ്രീഹര്‍ഷന്‍, ജഗദാംബിക, എല്‍ അംബിക എന്നിവര്‍ നേതൃത്വം നല്‍കി.