തെക്കേനടയില്‍ അഷ്ടമി വിളക്ക് പന്തല്‍ ഒരുങ്ങുന്നു
13/11/2024
വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവ് ഭഗവതിയ്ക്കും പരിവാരങ്ങള്‍ക്കും വരവേല്‍പ്പ് നല്കാന് തെക്കേനട വിളക്കുവയ്പ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വിളക്കുപന്തലിന്റെ കാല്‍നാട്ട് കര്‍മം ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി വി.ഹരിഹരന് നമ്പൂതിരി നിര്‍വഹിക്കുന്നു.
വൈക്കം: വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവിലമ്മയ്ക്കും ഇണ്ടംതുരുത്തി ഭഗവതിയ്ക്കും തെക്കേനടയില്‍ വരവേല്‍പ്പ് നല്‍കാനുള്ള അഷ്ടമി വിളക്കുവയ്പ്പ് പന്തലിന്റെ കാല്‍നാട്ട് കര്‍മം ചൊവ്വാഴ്ച രാവിലെ ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി വി.ഹരിഹരന് നമ്പൂതിരി നിര്‍വഹിച്ചു. മൂന്നു നില അലങ്കാര പൂപ്പന്തലാണ് തെക്കേനട വൈദ്യുതി ഓഫീസിനു സമീപം നിര്‍മിക്കുന്നത്. പ്രസിഡന്റ് കെ.പി ശിവജി, സെക്രട്ടറി പി.എന്‍ ശ്രീധരപണിക്കര്‍, കൗണ്‍സിലര്‍ ബി.ചന്ദ്രശേഖരന്, എ.സനീഷ്കുമാര്, രക്ഷാധികാരികള്‍ ബി ശശിധരന്, എം.ടി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് സി.ബി ചന്ദ്രമോഹന്, ജോയിന്റ് സെക്രട്ടറി ജി രഘുനാഥ്, ട്രഷറര്‍ റൂബി പൂക്കാട്ടുമഠം, സന്തോഷ് ചക്കനാടന്‍, എ.ഡി അംബുജാക്ഷന്, വേണു തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.