വിദ്യാര്‍ഥികള്‍ക്ക് ട്രാഫിക് ബോധവല്‍കരണം നടത്തി
05/11/2024
വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ട്രാഫിക് ബോധവല്‍കരണ ക്ലാസ് ജനമൈത്രി പോലീസ് സിആര്‍ഒ ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: അപകടരഹിതവും ആരോഗ്യകരവുമായ ഡ്രൈവിങ് സംസ്‌കാരം യുവജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിനായി, വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ വൈക്കം സബ് റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ സഹകരണത്തോടെ വൈക്കത്തെ വിവിധ വിദ്യാലയങ്ങളില്‍ ട്രാഫിക് ബോധവല്‍കരണ ക്ലാസുകള്‍ നടത്തി.
വൈക്കം വടക്കേനടയിലെ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ട്രാഫിക് ബോധവല്‍കരണ ക്ലാസ് വൈക്കം ജനമൈത്രി പോലീസ് സിആര്‍ഒ ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ പി സുമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. അപകടരഹിതമായ ഡ്രൈവിങ്ങിനെ സംബന്ധിച്ച് വൈക്കം എംവിഐ ജെയിന്‍ ടി ലൂക്കോസ് ക്ലാസ് എടുത്തു.
വൈക്കം ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ വി.ടി ശ്രീനിവാസന്‍, ജനമൈത്രി സമിതി അംഗം എം.ഒ വര്‍ഗീസ്, ജനമൈത്രി സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ് കുമാര്‍, ജനമൈത്രി സമിതി അംഗങ്ങളായ ടി.ആര്‍ സുരേഷ്, പി.ഡി സുനില്‍ കുമാര്‍, ടി സജീവ്, എം.എ അബ്ദുല്‍ ജലീല്‍, എ.ജി ചിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.