വൈക്കം: ധീവരസഭ 202-ാം നമ്പർ ശാഖയുടെ കീഴിലുള്ള പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം വൈക്കം ക്ഷേത്രം മേല്‍ശാന്തി അനൂപ് എസ്.നമ്പൂതിരി നിര്‍വഹിച്ചു. യജ്ഞവേദിയില്‍ ശ്രീകൃഷ്ണ വിഗ്രഹ പ്രതിഷ്ഠയും നടത്തി. യജ്ഞാചാര്യന്‍ കുറുപ്പംകുളം രജികുമാര്‍, ക്ഷേത്രം തന്ത്രി പി.വി സാലി, മേല്‍ശാന്തി ആര്‍.ഗിരീഷ് എന്നിവര്‍ കാര്‍മികരായിരുന്നു. പരമേശ്വരന്‍ പള്ളിപ്പുറം, അരവിന്ദന്‍ തൈക്കാട്ടുശ്ശേരി, സുധിമോന്‍ പള്ളിപ്പുറം എന്നിവരാണ് യജ്ഞപൗരാണികര്‍. ക്ഷേത്രം പ്രസിഡന്റ് എന്‍ വിജയന്‍, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, വനിതാവിഭാഗം പ്രസിഡന്റ് ഗംഗാ സുശീലന്‍, സെക്രട്ടറി എസ് വീണ എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധദിവസങ്ങളില്‍ കുടുംബാര്‍ച്ചന, പ്രസാദഊട്ട്, നരസിംഹാവതാരം, ജ്ഞാനദായക മഹായജ്ഞം, ലളിതാസഹസ്രനാമജപം, ശ്രീകൃഷ്ണാവതാരം, ഉണ്ണിയൂട്ട്, കാര്‍ത്ത്യായനീപുജ, ഗോവിന്ദപട്ടാഭിഷേകം, വിദ്യാരാജഗോപാലമന്ത്രാര്‍ച്ചന, രുഗ്മിണീസ്വയംവരം, തിരുവാതിരകളി, സ്വയംവരസദ്യ, സര്‍വൈശ്വര്യപൂജ, നവഗ്രഹപൂജ, മഹാമൃത്യുജ്ഞയഹോമം, കുചേലാഗമനം, സന്താനഗോപാലപൂജ, അഷ്ടദ്രവ്യമഹാഗണപതിഹോമം, സ്വധാമപ്രാപ്തി, അവഭൃഥസ്ഥാനം, മഹാപ്രസാദഊട്ട് എന്നിവ നടക്കും.