മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു
31/10/2024
വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷിത്വ ദിനാചരണം കെപിസിസി മെമ്പര്‍ മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനം കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രം അലങ്കരിച്ച് വെച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി അംഗം മോഹന്‍ ഡി.ബാബു അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ്, വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ജയ്‌ജോണ്‍ പേരയില്‍, അക്കരപ്പാടം ശശി, ബി ചന്ദ്രശേഖരന്‍, ഇടവട്ടം ജയകുമാര്‍, സോണി സണ്ണി, കെ.കെ സചിവോത്തമന്‍, സന്തോഷ് ചക്കനാടന്‍, വി അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജന്മദിനവും തലയാഴ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉല്ലലയില്‍ ആചരിച്ചു. ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയെ തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം കണ്‍വീനര്‍ ബി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി പോപ്പി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി ദാസ്, പഞ്ചായത്ത് അംഗങ്ങളായ ബി.എല്‍ സെബാസ്റ്റ്യന്‍, കെ ബിനുമോന്‍, സിനി സലി, കൊച്ചുറാണി ബേബി, നേതാക്കളായ ജി രാജീവ്, എം ഗോപാലകൃഷ്ണന്‍, സേവ്യര്‍ ചിറ്ററ എന്നിവര്‍ പ്രസംഗിച്ചു.
മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുലശേഖരമംഗലത്ത് ചായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹന്‍ കെ.തോട്ടുപുറം അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം കെ.എസ് നാരായണന്‍ നായര്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പോള്‍ തോമസ്, ബാബു പൂവനേഴത്ത്, വി.ആര്‍ അനിരുദ്ധന്‍, സുഭഗന്‍ കൊട്ടൂരത്തില്‍, ധന്യാ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ചെമ്പ് പഞ്ചായത്ത് ജങ്ഷനില്‍ നടത്തിയ സമ്മേളനം തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എസ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചെമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി പുഴവേലില്‍ അധ്യക്ഷത വഹിച്ചു. പി.കെ ദിനേശന്‍, എസ് ശ്യാംകുമാര്‍, ടി.പി അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.