വൈക്കം ബ്ലോക്കില്‍ പൊതുജനങ്ങള്‍ക്കായി വിശ്രമമുറി തുറന്നു
27/10/2024
വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്കായി നിര്‍മിച്ച വിശ്രമമുറിയുടെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.
വൈക്കം: ബ്ലോക്ക് പഞ്ചായത്ത് പൊതുജനങ്ങള്‍ക്കായി നിര്‍മിച്ച റസ്റ്റ് റൂമിന്റെ ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിച്ചു. 10 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമമുറി നിര്‍മിച്ചത്. ബ്ലോക്ക് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനപ്പെടുന്ന വിശ്രമമുറിയില്‍ ഇരിപ്പിടങ്ങളും ടെലിവിഷനും പുസ്തകങ്ങളും കുടിവെള്ളവും ലഭ്യമാകും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എം.കെ റാണിമോള്, സുജാത മധു, അംഗങ്ങളായ പി.ആര് സലില, എം.കെ ശീമോന്, രേഷ്മ പ്രവീണ്‍, വീണ, ജെസീല നവാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.രാജേന്ദ്രപ്രസാദ്, സെക്രട്ടറി കെ.അജിത്, അസി. എക്സി. എഞ്ചിനീയര്‍ ബി.അജു, അസി. എഞ്ചിനീയര്‍ സജിത, ഓവര്‍സിയര്‍ ശ്രീകല, ജിഇഒ ഉണ്ണിക്കുട്ടന്, ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.