എന്‍എസ്എസ് യൂണിയന് രണ്ടരക്കോടി രൂപയുടെ ബജറ്റ്
28/10/2024
വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ബജറ്റ് സമ്മേളനം യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ 87-ാമത് വാര്‍ഷിക പൊതുയോഗവും ബജറ്റ് സമ്മേളനവും വടക്കേനട എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടത്തി. സെക്രട്ടറി അഖില്‍ ആര്‍ നായര്‍ 2024-25 വര്‍ഷത്തെ ബജറ്റും, 2023-24ലെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രണ്ടരക്കോടി രൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പൊതുയോഗം അംഗീകരിച്ചു.
യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം നായര്‍ കാരിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പി.ജി.എം നായറുടെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ താലൂക്കിലെ 14 മേഖലകളില്‍പ്പെട്ട വിവിധ കരയോഗങ്ങളില്‍ നിന്നുള്ള യൂണിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
'മന്നം നവോത്ഥാന സൂര്യന്‍' എന്ന ഒരു വര്‍ഷക്കാലം നീളുന്ന ബ്രഹദ് പരിപാടി ബജറ്റ് യോഗം അംഗീകരിച്ചു. ഓഡിറ്റോറിയം നവീകരണം, ഭവന നിര്‍മ്മാണം, വിവാഹ സഹായം, ചികിത്സാ സഹായം, കൗണ്‍സലിങ് സെന്റര്‍, എന്‍എസ്എസ് അക്കാദമി, അലയന്‍സ് മീറ്റ്, നായര്‍ മഹാസമ്മേളനം, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സ്ത്രീശാക്തീകരണം എന്നീ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. യൂണിയന്‍ വൈസ് ചെയര്‍മാന്‍ പി വേണുഗോപാല്‍, എം.എസ് വിശ്വനാഥന്‍ നായര്‍, എസ്.യു കൃഷ്ണകുമാര്‍, എസ് രാജഗോപാല്‍, സിന്ധു മധു, പി രാജശേഖരന്‍, അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ എസ് മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.