സ്തനാര്‍ബുദ ബോധവല്‍കരണം നടത്തി
27/10/2024
ചീരംകുന്നുംപുറം ശ്രീകൃഷ്ണക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സ്തനാര്‍ബുദ ബോധവല്‍കരണ ക്യാമ്പില്‍ കമ്മ്യൂണിറ്റീവ് മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാരോണ്‍ രാജ് എല്‍സ ക്ലാസ് എടുക്കുന്നു.
വൈക്കം: ആംറോ ഡയറീസിന്റെ നേതൃത്വത്തില്‍ കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ചീരംകുന്നുംപുറം ശ്രീകൃഷ്ണക്ഷേത്ര ഓഡിറ്റോറിയത്തില്‍ സ്തനാര്‍ബുദ ബോധവല്‍കരണ ക്യാമ്പ് നടത്തി. 'സ്തനാര്‍ബുദം, ആരംഭത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാം' എന്ന വിഷയത്തില്‍ നടത്തിയ ക്യാമ്പില്‍ സ്തനാര്‍ബുദ നിര്‍ണയം, കാരണം, ലക്ഷണങ്ങള്‍, പ്രതിരോധം എന്നീ വിഷയത്തില്‍ സംശയങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങളും നിര്‍ദ്ദേശിച്ചു.
പാലിയേറ്റീവ് ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനു ജോണ്‍, കമ്മ്യൂണിറ്റീവ് മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാരോണ്‍രാജ് എല്‍സ എന്നിവര്‍ ക്ലാസ് എടുത്തു. ആംറോ ഡയറീസ് ജനറല്‍ മാനേജര്‍ ബി അജിത് അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഹരിദാസന്‍ നായര്‍, രേഖ ഉണ്ണിക്കൃഷ്ണന്‍, ഡി.രാധാകൃഷ്ണന്‍ നായര്‍, എസ് സുധാകുമാരി എന്നിവര്‍ പ്രസംഗിച്ചു.